Sunday, May 5, 2024
GulfNewsObituary

കോഴിക്കോട് സ്വദേശി മദീനയില്‍ വാഹനാപകടത്തില്‍ മരിച്ചു

മദീനയിലുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം കാരാമൂല കൊയിലത്തുംകണ്ടി നുദീര്‍ (43) ആണ് മരിച്ചത്. മദീനയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വാഹനത്തിലെ ഡ്രൈവര്‍ ആയിരുന്നു. അഞ്ചു ദിവസങ്ങള്‍ക്കു മുമ്ബ് തന്റെ വാഹനം വഴിയില്‍ കേട് വന്നതിനെ തുടര്‍ന്ന് ഇറങ്ങി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിച്ച വാഹനത്തിലെ ഡ്രൈവര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ പരിശോധനക്കായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അതിനിടക്കാണ് മരണം. പിതാവ്: പരേതനായ കുഞ്ഞോക്കൂ, ഭാര്യ: ഷാഹിന, മക്കള്‍, ഹംന ഫാത്തിമ, മുഹമ്മദ് ഷാദ്. വിവരമറിഞ്ഞു ദമ്മാമിലുള്ള സഹോദരന്‍ മുബാറക് മദീനയിലെത്തിയിട്ടുണ്ട്.