Friday, May 3, 2024
keralaNews

ഹൗസ് ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്‌നിശമന സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് പുറത്തെടുത്തത്. ഇന്നലെ രാത്രി ഒമ്പതിനാണ് യുവാവിനെ കാണാതായതായത്. കോയമ്പത്തൂരില്‍ നിന്ന് വിനോദ യാത്രക്കെത്തിയ 9 അംഗ സംഘത്തില്‍പ്പെട്ടയാളാണ്. പള്ളാത്തുരുത്തി ഭാര്‍ഗവന്‍ ബോട്ട് ജെട്ടിക്ക് സമീപം ആയിരുന്നു അപകടം.