Tuesday, April 30, 2024
keralaLocal NewsNews

കനത്ത മഴ; പെരുനാട് പഞ്ചായത്തില്‍ രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍

പെരുനാട് : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍. മാമ്പാറ പുതുപ്പറമ്പ് വീട്ടില്‍ മന്മഥന്റെ വീടിന്റെ പുറകുവശത്തെ സംരക്ഷണഭിത്തി പൂര്‍ണമായി ഇടിഞ്ഞു വീണതിനെതുടര്‍ന്ന് വെള്ളം പോകാന്‍ സ്ഥലമില്ലാത്തതിനാല്‍ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി വീട്ടുപകരണങ്ങളും മറ്റും നാശനഷ്ടമുണ്ടായി. പൂവത്തുംമൂട് മടപള്ളില്‍ വീട്ടില്‍ ഉഷ പുഷ്‌കരനെ വീടിന്റെ പിന്‍വശത്തെ കയ്യാല ഇടിഞ്ഞു വീണത് വീടിന് അപകട ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്.