Sunday, April 28, 2024
keralaNews

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

കണ്ണൂര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രാജഗിരി വാഴക്കുണ്ടം സെവന്‍സിലെ കാട്ടാത്ത് എബിന്‍ സെബാസ്റ്റ്യന്‍ (21) കൊല്ലപ്പെട്ടത്.എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു. രാവിലെ 6ന് രാജഗിരിയിലെ തച്ചിലേടത്ത് റോബിന്റെ കൃഷിയിടത്തിലാണ് എബിനെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്നു പരിയാരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.