Sunday, May 12, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തില്‍ യുഡിഎഫ്

എരുമേലി: ഗ്രാമ പഞ്ചായത്തില്‍ ഇന്ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ  പമ്പാവാലി അംഗം യുഡിഎഫിലെ  മറിയാമ്മ സണ്ണിയെ പ്രസിഡൻ്റായി തിരഞ്ഞെടുത്തു. സ്വതന്ത്രനടക്കം 12 പേർ യുഡിഎഫിന് വോട്ട് ചെയ്തു. 11 വോട്ടുകൾ എൽഡിഎഫിനും ലഭിച്ചു. എൽ ഡി എഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉച്ചക്ക്ശേഷം 2 മണിക്ക് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കും.ഷമീർ വി മുഹമ്മദ് വരണാധികാരിയായി. എൽഡിഎഫിന്റെ പ്രസിഡന്റ് പ്രസ്ഥാനത്തേക്ക് മുൻ പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജുകുട്ടിയും – വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്രീനിപുരം വാർഡംഗം വി ഐ അജിയുമാണ് മത്സരിച്ചത്. മുൻ വൈസ് പ്രസിഡന്റ് സിപിഐയിലെ അംഗം സി പി എമ്മിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.