Sunday, May 5, 2024
keralaNewsObituarypolitics

ഹെലികോപ്റ്റര്‍ അപകടം; അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ഭൗതികദേഹം ഇന്ന് ഭോപ്പാലില്‍ എത്തിക്കും

കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ഭൗതികദേഹം ഇന്ന് മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ എത്തിക്കും. പ്രത്യേക വിമാനത്തില്‍ വൈകീട്ട് മൂന്ന് മണിയോടെയാകും ഭൗതികദേഹം ഭോപ്പാലില്‍ എത്തിക്കുക. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. ഭോപ്പാലിലാണ് വരുണിന്റെ മാതാപിതാക്കള്‍ താമസിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഭൗതിക ദേഹം ഭോപ്പാലില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശ് ആണ് വരുണ്‍ സിംഗിന്റെ ജന്മദേശം. ഭോപ്പാലിലേക്ക് കൊണ്ടുപോകുന്നതിനായി യലഹങ്ക വ്യേമതാവളത്തില്‍ എത്തിച്ചുണ്ട്. സൈനിക ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് അന്തിമോചാരം അര്‍പ്പിച്ചു.

ഇന്നലെ രാവിലെയോടെയായിരുന്നു വരുണ്‍ സിംഗ് അന്തരിച്ചത്. ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത് എങ്കിലും പന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ഈ ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയയായിരുന്നു. ഇതിനിടെ മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ചത് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടാതയിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചര്‍മ്മ ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി അദ്ദേഹം രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.