Saturday, May 4, 2024
keralaNews

പരമ്പരാഗത കാനനപാത തുറക്കണം; പ്രതിഷേധ യാത്ര ആരംഭിച്ചു.

എരുമേലി : എരുമേലി-കാളകെട്ടി -അഴുത വഴിയുള്ള പരമ്പരാഗത കാനനപാത തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടേയും അയ്യപ്പഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ എരുമേലിയില്‍ നിന്നും പ്രതിഷേധ യാത്ര ആരംഭിച്ചു.എരുമേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷേധ യാത്ര അയ്യപ്പഭക്തനും പ്രമുഖ സിനിമ നടനുമായ ദേവന്‍ ഉദ്ഘാടനം ചെയ്തും.കോവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രം ആചാരം പാലിച്ചുള്ള തീര്‍ത്ഥാടനത്തിനും പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആചാരം പാലിച്ചുള്ള തീര്‍ത്ഥാടന ത്തിനും കാനനപാതയിലൂടെയുള്ള യാത്രയ്ക്കും സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും, സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും,ജില്ലാ ഭരണകൂടവും അയ്യപ്പഭക്തര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് തീര്‍ത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്.