Wednesday, May 8, 2024
indiaNewspolitics

ഹരിയാന മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

ഛണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വീടിന് നേരെ ആക്രമണം. വാഹനങ്ങളില്‍ എത്തിയ അജ്ഞാത സംഘം അദ്ദേഹത്തിന്റെ വീടിന് നേരെ കല്ലെറിഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.                                  ബൈക്കിലെത്തിയ അക്രമി സംഘങ്ങള്‍ ആണ് കല്ലെറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചോളം പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ബൈക്കില്‍ എത്തിയ ഇവര്‍ അദ്ദേഹത്തിന്റെ വീടിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും അക്രമി സംഘം മര്‍ദ്ദിച്ചു.കര്‍നലിലെ പ്രേംനഗറിലാണ് മനോഹര്‍ ലാല്‍ ഖട്ടാറിന്റെ വസതി.                                                  ഇതിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ അദ്ദേഹത്തിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികള്‍ക്കായി സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.