Tuesday, May 21, 2024
educationkeralaNews

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് : നിഖില്‍ തോമസിനെതിരെ പൊലീസ് കേസെടുത്തു

കായംകുളം: എംകോം പ്രവേശനത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ എസ്എഫ്‌ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തു.  വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നിഖില്‍ തോമസ് ഒളിവിലാണെന്നാണ് വിവരം. നിഖിലിനെ അല്‍പം മുന്‍പ് എസ്എഫ്‌ഐയില്‍നിന്ന് പുറത്താക്കിയിരുന്നു.പൊലീസ് സംഘം കലിംഗ സര്‍കലാശാലയിലെത്തി നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് വിവരം. ഒരു എസ്‌ഐയും ഒരു സിപിഒയുമാണ് കലിംഗയിലെത്തിയത് എന്നാണ് സൂചന. സര്‍വകലാശാല റജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് വിവരം തേടാനാണ് ശ്രമം. നിഖിലിനെതിരെ കായംകുളം എംഎസ്എം കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ എംകോ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ നിഖില്‍ തോമസ് പ്രവേശനത്തിനായി സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, തുല്യതാ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സര്‍കലാശാല വെരിഫിക്കേഷന്‍ നടത്തിയതാണ്. എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് കോളജ് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെടുന്നത്.                                                                                  കായംകുളം വ്യാജ ഡി?ഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആരാഞ്ഞു. കേരള സര്‍വകലാശാല വിസിയുമായി ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു. വി സി ഗവര്‍ണരെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും.