Thursday, May 16, 2024
Local NewsNews

മുക്കൂട്ടുതറയിൽ  മനോജ്  വിറ്റ കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം  

മുക്കൂട്ടുതറ :മുക്കൂട്ടുതറ ടൗണിൽ സംസ്ഥാന സർക്കാരിന്റെ  കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. ശനിയാഴ്ച  നറുക്കെടുത്ത ലോട്ടറിക്കാണ്  ഒന്നാം
സമ്മാനം ലഭിച്ചത് . 
മുക്കൂട്ടുതറ എലിവാലിക്കര സ്വദേശി കാഞ്ഞിരക്കാട് വീട്ടിൽ മനോജ് എസ്.നായർ  രാവിലെ വിറ്റ  ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത് .
കഴിഞ്ഞ 15 വർഷമായി മുക്കൂട്ടുതറ  ടൗണിൽ ലോട്ടറി  കൊണ്ടുനടന്നു വിൽക്കുന്ന മനോജ് വിറ്റ     
ലോട്ടറികൾക്ക്  മുമ്പും നിരവധിയായ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മനോജ് പറഞ്ഞു . ഭൂട്ടാൻ ഡാറ്റ ലോട്ടറിയുടെ ഒന്നരലക്ഷം രൂപയുടെ സമ്മാനവും മുമ്പ് മനോജ് 
വിറ്റ ലോട്ടറിക്ക്  ലഭിച്ചിട്ടുണ്ട്. ലോട്ടറി വാങ്ങിയ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും മനോജ് പറഞ്ഞു .