Friday, May 3, 2024
keralaNews

സ്‌കൂളില്‍ പോകാത്തതിന് മകനെ കത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ച അമ്മ അറസ്റ്റില്‍

കൊല്ലം :തേവലക്കരയില്‍ സ്‌കൂളില്‍ പോകാത്തതിന് മകനെ കത്തി ചൂടാക്കി പൊള്ളലേല്‍പ്പിച്ച അമ്മ അറസ്റ്റില്‍.നാലാംക്ലാസുകാരനെയാണ് അമ്മ ക്രൂരമായി പൊള്ളലേല്‍പ്പിച്ചത്.കുട്ടിയുടെ തുടയിലും മറ്റും പൊള്ളലേറ്റിട്ടുണ്ട്. വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാരാണ് പീഡന വീവരം പോലീസിനെ അറിയിച്ചത്.അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപോയോഗിച്ചാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ച്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു.