Saturday, April 27, 2024
EntertainmentkeralaNews

ആറാട്ട് തിയേറ്ററുകളിലെത്തി.

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രം നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തിയേറ്ററുകളിലെത്തി.ആദ്യ ദിനത്തിലെ ആദ്യ ഷോ കാണുവാനായി വലിയ ജനക്കൂട്ടം തന്നെ തിയേറ്ററുകള്‍ക്ക് മുന്‍പിലെത്തിയിരുന്നു. രാവിലെ 8 മണിയോടെ കേരളത്തില്‍ ആറാട്ടിന്റെ ആദ്യ ഷോ ആരംഭിച്ചു. പ്രേക്ഷകര്‍ ഏറെ നാളുകളായി കാത്തിരുന്ന പഴയ മരണ മാസ് മോഹന്‍ലാലിന്റെ ഗംഭീര പ്രകടനം തന്നെയാണ് ആറാട്ടില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. മുണ്ട് മടക്കി കുത്തി, മീശ പിരിച്ച് മാസ് ഡയലോഗില്‍ സിനിമയിലെ ഗാനത്തിലെ വരി പോലെ ‘തലയുടെ വിളയാട്ടം’ തന്നെയാണ് ആറാട്ട്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.ആരാധകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകളും ചേര്‍ന്ന ഒരു പക്കാ സെലിബ്രേഷന്‍ ചിത്രമായാണ് ബി. ഉണ്ണികൃഷ്ണന്‍ ആറാട്ട് ഒരുക്കിയത്. ആദ്യ പകുതിയില്‍ തന്നെ കാഴ്ചക്കാരെ ആവേശത്തില്‍ എത്തിക്കുന്ന നിരവധി രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.