Monday, April 29, 2024
BusinesskeralaNews

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്.

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4425 രൂപ നിരക്കില്‍ സ്വര്‍ണ വില പവന് 35,400 രൂപയായി കുറഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് കാണാന്‍ സാധിക്കുന്നത്.കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് വില 35,640 ല്‍ എത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസം തുടക്കത്തില്‍ 36,800 രൂപയായിരുന്ന വില ദിവസങ്ങള്‍ക്കുള്ളില്‍ 35000 രൂപയില്‍ എത്തിയിരുന്നു.