Monday, April 29, 2024
indiaNews

കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ മുന്നറിയിപ്പ് ട്വിറ്റര്‍ വഴങ്ങി; ആവശ്യപ്പെട്ടതില്‍ 97% അക്കൗണ്ടുകള്‍ റദ്ദാക്കി.

കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ മുന്നറിയിപ്പിന് മുന്നില്‍ കീഴടങ്ങി ട്വിറ്റര്‍. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയ അക്കൗണ്ടുകള്‍ ഒടുവില്‍ മരവിപ്പിക്കാനും റദ്ദാക്കാനുമാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 1435 പേരുടെ പട്ടകയില്‍ 1398 പേരുടെ അക്കൗണ്ടും ട്വിറ്റര്‍ റദ്ദാക്കി. ഖാലിസ്ഥാന്‍ ബന്ധം വ്യക്തമായ 1178 ട്വിറ്റര്‍ ഹാന്‍ഡിലുകളും ബ്ലോക് ചെയ്തവയില്‍ പെടുന്നു. ഇവയ്ക്കൊപ്പം 257 അക്കൗണ്ടില്‍ മോദി സര്‍ക്കാറിന്റെ കര്‍ഷകവംശഹത്യ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. ഇതിലെ 220 എണ്ണവും റദ്ദാക്കി.ട്വിറ്റര്‍ അധികൃതരെ നേരിട്ട് വിളിപ്പിച്ച് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് നടപടി. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദാണ് ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ മറ്റൊരു നിലപാടും സ്വീകരിച്ചാല്‍ ട്വിറ്റര്‍ ഇവിടെ പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന മുന്നറിയിപ്പാണ് ട്വിറ്ററിനെ അടിയന്തിര നടപടിക്ക് പ്രേരിപ്പിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാകില്ലെന്ന നിലപാടായിരുന്നു ട്വിറ്റര്‍ നേരത്തെ സ്വീകരിച്ചത്.