Friday, May 3, 2024
keralaNews

സ്വര്‍ണക്കടത്ത് കേസ് എം ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേര്‍ത്തു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേര്‍ത്തു.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. ഇന്ന് വൈകുന്നേരത്തോടെ കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

കള്ളപ്പണം വെളുപ്പിച്ച കേസിന് പുറമേ തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കൂടി ശിവശങ്കറിന് പങ്കുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എം ശിവശങ്കര്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റംസില്‍ അപേക്ഷ കോടതി പരിഗണിക്കുകയും ചെയ്തു. ശിവശങ്കര്‍ ജയിലിലെത്തി അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വര്‍ണക്കളളക്കടത്തിന് നേതൃത്വം നല്‍കിയിരുന്നത് ശിവശങ്കര്‍ ആണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതി അറിയിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ കണ്ടെത്തല്‍ അടിസ്ഥാനത്തില്‍ കസ്റ്റംസ് പിന്നീട് ശിവശങ്കരന്‍ രഹസ്യമൊഴി കാക്കനാട് ജില്ലാ ജയിലില്‍ എത്തി കോടതി അനുമതിയോടെ രേഖപ്പെടുത്തുകയും ചെയ്തു. സ്വപ്ന സുരേഷും ശിവശങ്കറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജയിലിലെത്തി അറസ്റ്റ് ചെയ്യും. കള്ളപ്പണം വെളുപ്പിച്ച സംഭവത്തില്‍ ശിവശങ്കരന് അഞ്ചാം പ്രതിയാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.