Saturday, May 4, 2024
indiaNews

14ാമത് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍; സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡല്‍ഹി: ഭാരതത്തിന്റെ 14ാമത് ഉപരാഷ്ട്രപതിയായി ജഗദീപ് ധന്‍കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനില്‍ ഉച്ചയ്ക്ക് 12.30 ഓടെയാകും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.                                                                                      ജഗദീപ് ധന്‍കറിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. മുന്‍ രാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് ഇന്ന് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ചടങ്ങില്‍ നിരവധി പ്രമുഖരും പങ്കെടുക്കും.                                            എതിര്‍ സ്ഥാനാര്‍ത്ഥിയെ വന്‍ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 528 വോട്ടുകള്‍ ധന്‍കര്‍ നേടി. 780 ല്‍ 725 എംപിമാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. എതിര്‍ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.