Monday, May 6, 2024
keralaNews

സ്വര്‍ണക്കടത്തു കേസ് ; അന്വേഷണ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

കോഴിക്കോെട് സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമീത് കുമാര്‍ സഞ്ചരിച്ച വാഹനത്തെ നാലു വാഹനങ്ങളില്‍ പിന്തുടര്‍ന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കല്‍പ്പറ്റയിലെ പരിപാടിയില്‍ പങ്കെടുത്തശേഷം വിമാനത്താവളത്തിലേക്കു മടങ്ങവെയാണ് സംഭവമെന്ന് സുമീത്കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കി.
കൊണ്ടോട്ടിയില്‍നിന്ന് സുമീത്കുമാറിന്റെ വാഹനം കരിപ്പൂരേക്ക് തിരിഞ്ഞതോടെയാണ് നാല് വാഹനങ്ങളും കടന്നുപോയത്. എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ഒരാഴ്ച മുന്‍പ് നീലേശ്വരം, കൊടുവള്ളി സ്വദേശികള്‍ വാങ്ങിയതായി കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് തുടര്‍ന്നാണ് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുമുന്‍പ് കൊച്ചിയില്‍വച്ച് രണ്ടുതവണയും തിരുവനന്തപുരത്തുവച്ച് ഒരു തവണയും സുമീത്കുമാറിനുനേരെ സമാനരീതിയിലുള്ള ആക്രമണശ്രമമുണ്ടായിരുന്നു.
കല്‍പറ്റയില്‍ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മടങ്ങുകയായിരുന്നു കസ്റ്റംസ് കമ്മിഷണര്‍ സുമീത് കുമാര്‍. കല്‍പ്പറ്റയില്‍നിന്ന് മുക്കത്തെത്തിയ ശേഷമാണ് വാഹനങ്ങള്‍ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കമ്മിഷണറുടെ വാഹനത്തിനു മുന്നിലും പിന്നിലുമായാണ് അക്രമികളുടെ വാഹനങ്ങള്‍ സഞ്ചരിച്ചത്. അല്‍പദൂരം പിന്നിട്ട ശേഷം നാല് വാഹനങ്ങളും കസ്റ്റംസം കമ്മിഷണറുടെ വാഹനത്തിനു പിറകെയായി യാത്ര. കൊണ്ടോട്ടി വരെ നാല് വാഹനങ്ങളും പിന്തുടര്‍ന്നു.