Saturday, April 27, 2024
keralaNews

കാളകെട്ടിയിലെ നന്ദികേശന്‍ യാത്രയായി .

(ഫയല്‍ ചിത്രം)

ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ കാളകെട്ടിയില്‍ അവശതയില്‍ കഴിഞ്ഞ നന്ദികേശന്‍ യാത്രയായി.കഴിഞ്ഞ കുറേ ദിവസമായി ആഹാരം കഴിക്കാതെയും,മൂത്രമൊഴിക്കാനും ഏറെ ബുദ്ധിമുട്ടനുഭവിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെത്തി മരുന്നുകള്‍ നല്‍കി ക്ഷീണം മാറിയിരുന്നുവെങ്കിലും ഇന്നലെ 12.30ന് ഓടെ ജീവന്‍ വെടിയുകയായിരുന്നു.കഴിഞ്ഞ ദിവസം അഗ്‌നിഹോത്ര പൂജയടക്കം നിരവധി വഴിപാടുകളും പ്രാര്‍ത്ഥനയുമാണ് ഇവിടെ നടത്തിയത്.പ്രകൃതിയിലുണ്ടാകുന്ന ദുരന്തങ്ങളെ സംബന്ധിച്ച് മുന്‍കൂട്ടി സൂചന നല്‍കുന്ന പ്രത്യേകതയിലൂടെയാണ് നന്ദികേശന്‍ ഇതിനോടകം പ്രസിദ്ധനായത്.

സംസ്ഥാനത്ത്  ചില ക്ഷേത്രങ്ങളില്‍ തീപിടിച്ചതും,കൊറോണയുടെ വരവും,പ്രകൃതിക്ഷോഭങ്ങളുമെല്ലാം നന്ദികേശന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രകടമാക്കിയിരുന്നതായും നന്ദികേശനെ പരിപാലിച്ചിരുന്ന വള്ളിപ്പറമ്പില്‍ വീട്ടില്‍ സുലോചന പറഞ്ഞു .12 വയസ്സുള്ള നന്ദികേശനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളെകെട്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ നിന്നുമാണ് ലഭിച്ചത്.നന്ദികേശന്റെ ഈ പ്രത്യേകത അറിഞ്ഞ് പല പ്രമുഖരും കാളകെട്ടിയിലെത്തിയതോടെയാണ് നന്ദികേശന്‍ ശ്രദ്ധേയനായത്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.