Friday, April 26, 2024
indiakeralaNews

അയോദ്ധ്യ രാമ ക്ഷേത്ര നിര്‍മാണത്തിന് ഇതുവരെ ലഭിച്ചത് 1500 കോടിയിലധികം രൂപ.

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ സംഭാവനയായി 1,500 കോടിയിലധികം രൂപ ലഭിച്ചെന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ഫെബ്രുവരി 11 വൈകുന്നേരം വരെ വരെയുള്ള കണക്കുകള്‍ പ്രകാരം 1,511 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. അതേസമയം, ക്ഷേത്ര നിര്‍മാണത്തിന്റെ ചെലവ് നേരത്തെ പുറത്തു വിട്ടിരുന്നെങ്കിലും ക്ഷേത്രത്തിന്റെ ചുറ്റുമുള്ള സ്ഥലം ഏറ്റെടുക്കുമ്പോള്‍ മൊത്തം തുകയില്‍ വ്യത്യാസം വരുമെന്നും ട്രഷറര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ നിര്‍മാണത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് ഭൂമി പൂജ നടത്തിയത്. ക്ഷേത്രം നിര്‍മാണത്തിന് പണം കണ്ടെത്താനായി ജനുവരി 15 ന് ട്രസ്റ്റ് രാജ്യത്തുടനീളം ഒരു മാസത്തെ ബഹുജന സമ്പര്‍ക്ക പരിപാടിയും ആരംഭിച്ചിരുന്നു. വിശ്വഹിന്ദു പരിക്ഷത്ത് ആണ് ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.