Saturday, May 4, 2024
keralaNewspolitics

സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് സര്‍ക്കാരല്ല: പിന്നെ എങ്ങനെയാണ് കേസ് അട്ടിമറിക്കുന്നത്? ;മുഖ്യമന്ത്രി

സ്വര്‍ണക്കടത്തും സോളര്‍ കേസും തമ്മില്‍ താരതമ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നത് സര്‍ക്കാരല്ല. പിന്നെ എങ്ങനെയാണ് കേസ് അട്ടിമറിക്കുന്നത്? രഹസ്യമൊഴി തിരുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. ഇടനിലക്കാര്‍ എന്നത് കെട്ടുകഥയാണ്.രഹസ്യമൊഴിയിലെ വിവരങ്ങള്‍ എങ്ങനെ ശേഖരിച്ചെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വര്‍ണക്കടത്ത് കേസിലെ അടിയന്തരപ്രമേയം വഴി സോളര്‍ കേസ് വീണ്ടും ചര്‍ച്ചയാക്കാന്‍ വി.ഡി.സതീശന്‍ ശ്രമിക്കുകയാണെന്ന് പിണറായി ആരോപിച്ചു. അടിയന്തരപ്രമേയം ചര്‍ച്ചചെയ്യുമ്പോള്‍ രണ്ടുപേരെ സഭയില്‍ കാണാനില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നത്തലയും എവിടെയെന്ന് പിണറായി ചോദിച്ചു. സോളര്‍ കേസെടുക്കേണ്ടിവന്നത് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഉമ്മന്‍ചാണ്ടിയാണ് കമ്മിഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.