Thursday, May 2, 2024
keralaNews

എരുമേലിയില്‍ വാഹനാപകടം;രണ്ട് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

എരുമേലി ദേവസ്വം സ്‌കൂള്‍ ജംഗ്ഷനില്‍ രാജ ഹോട്ടലിനു സമീപം നടന്ന വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നരയോടെയായിരുന്നു അപകടം.ചങ്ങനാശ്ശേരിയില്‍ നിന്ന് എരുമേലിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസും -സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് യുവാക്കള്‍ സ്‌കൂട്ടറില്‍ നിന്നും ചാടിയതിനാല്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പരിക്കുകള്‍ ഇല്ലത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും എരുമേലി എസ് ഐ ഷെമീര്‍ ഖാന്‍ പറഞ്ഞു.