Tuesday, May 14, 2024
keralaNews

സ്വപ്ന സുരേഷിന് പിന്നില്‍ സംഘപരിവാറെന്ന് മുഖ്യമന്ത്രി

സ്വപ്ന സുരേഷിന് പിന്നില്‍ സംഘപരിവാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്വപ്ന ജോലി ചെയ്യുന്ന പ്രസ്ഥാനത്തിന് സംഘപരിവാര്‍ ബന്ധമാണുള്ളത്. ഒരു വ്യക്തിയല്ല സ്വപ്നയെ സഹായിക്കുന്നത്. പ്രസ്ഥാനവും പരിവാറും ചേര്‍ന്നാണ് അവരെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നത്. അഭിഭാഷകന്‍, ജോലി, സുരക്ഷ എല്ലാം ഏര്‍പ്പാടു ചെയ്യുന്നതിനു പിന്നില്‍ ഇവരാണ്.

അവരുടെ വാക്കുകളാണ് കോണ്‍ഗ്രസിന് വേദവാക്യം. ഇത്തരമൊരാള്‍ ആരോപണം ഉന്നയിക്കുന്നത് സംസ്ഥാനത്തെ പൊതു അന്തരീക്ഷം മലിനമാക്കാനാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അങ്ങനെ വരുമ്പോള്‍ പൊലീസ് കേസെടുക്കും, അന്വേഷിക്കും. അതാണ് ഇപ്പോള്‍ നടക്കുന്നത്. മൊഴി കൊടുക്കാന്‍ ആരുടെയെങ്കിലും സമ്മര്‍ദമുണ്ടെങ്കില്‍ കണ്ടെത്തണം. അതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.