Friday, May 3, 2024
keralaNews

സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്.

തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്തു നിന്നും കറന്‍സിയും ലോഹവും കടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്. പി.സി.ജോര്‍ജുമായി രണ്ട് മാസം മുന്‍പ് ഗുഢാലോചന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. .സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. ഈ കേസില്‍ സ്വപ്ന ഒന്നാം പ്രതിയും, പി.സി ജോര്‍ജ് രണ്ടാം പ്രതിയുമാണ്. പി.സി. ജോര്‍ജുമായി ഗൂഢാലോചന നടത്തിയത് രണ്ട് മാസം മുന്‍പാണെന്നാണ് പോലീസിന്റെ എഫ് ഐആറില്‍ പറയുന്നത്.നിയമ വശങ്ങള്‍ ഏറെയുള്ള കേസില്‍ ജലീലിന്റെ പരാതിയില്‍ നിയമോപദേശം ലഭിച്ച ശേഷമാണ് ഇരുവര്‍ക്കുമെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. പരാതിയില്‍ 153, 120 (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണമെന്നായിരുന്നു കെ ടി ജലീന്റെ പരാതി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും അവഹേളിക്കാനും നാട്ടില്‍ കലാപം ഉണ്ടാക്കാനുമാണ് ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.