Wednesday, May 15, 2024
keralaLocal NewsNewsObituary

എരുമേലിയില്‍ പെണ്‍കുട്ടി വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

എരുമേലി മുട്ടപ്പള്ളിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ വീടിനുള്ളില്‍ ആത്മഹത്യ
ചെയ്ത നിലയില്‍ കണ്ടെത്തി.പഴയപറമ്പില്‍ ഭാസിയുടെ മകള്‍ നീനുവാണ് മരിച്ചത്.സംഭവം സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി എരുമേലി പോലീസ് എസ് എച്ച് ഒ സജി ചെറിയാന്‍ പറഞ്ഞു.കൊടിത്തോട്ടം ഭാഗത്ത് താമസിക്കുകയായിരുന്ന ഇവര്‍ അടുത്ത കാലത്താണ് മുട്ടപ്പള്ളിയില്‍ സ്ഥലം വാങ്ങി താമസിമാരംഭിച്ചത്.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് നീനുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവമെന്നും നാട്ടുകാര്‍ പറഞ്ഞു .രാത്രി വൈകിയും മൃതശരീരം അഴിച്ചു മാറ്റിയിട്ടില്ല.വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചതായും പോലീസ് പറഞ്ഞു.