Tuesday, April 30, 2024
keralaNewspolitics

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം: പ്രധാനമന്ത്രി

തൃശൂര്‍: പുതിയ വര്‍ഷം കേരളത്തിന് വികസനത്തിന്റെ വര്‍ഷമായിരിക്കുമെന്ന് കുന്നംകുളത്തെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.വടക്കുംനാഥന്റെ മണ്ണില്‍ വീണ്ടും വരാന്‍ സാധിച്ചതിന്റെ സന്തോഷവും പ്രധാനമന്ത്രി പങ്കുവെച്ചു. പുതിയ രാഷ്ട്രീയമാണ് ഇനി കേരളത്തില്‍ ഉണ്ടാകുക. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് കേരളത്തിന്റെ തൃപ്രയാറിനെ കേരളത്തിന്റെ അയോദ്ധ്യയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മഹത്തായ പാരമ്പര്യത്തിന്റെ നാടാണ് കേരളം എന്ന് പറഞ്ഞു.    വിഷുദിനത്തില്‍ പുറത്തിറക്കിയ ബിജെപിയുടെ പ്രകടന പത്രികയില്‍ രാജ്യത്തിന്റെ വികസനമാണ് മുന്നോട്ട് വെക്കുന്നത്. ആയുഷ് മാന്‍ ഭാരത് പദ്ധതി പ്രകാരം 73 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ചികിത്സ സഹായം ലഭിച്ചത്. 70 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനി പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കും, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ആയിരക്കണക്കിന് വീടുകളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. യുവാക്കളെ സംരംഭകരാക്കുക എന്ന ലക്ഷ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. ഇതിനായാണ് മുദ്രാ വായ്പ പരിധി 20 ലക്ഷമായി ഉയര്‍ത്തിയത്. ഒരുപാട് പാരമ്പര്യമുള്ള സ്ഥലമാണ് കേരളം. അതിമനോഹരമായ പ്രകൃതിഭം?ഗിക്കൊണ്ട് അനു?ഗ്രഹിച്ച സ്ഥലം. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് കേരളത്തിന്റെ അടുത്ത അഞ്ച് വര്‍ഷം രാജ്യത്ത് പുതിയ എക്‌സ്പ്രസ് വേകള്‍, വന്ദേഭാരത് എക്‌സ് പ്രസുകള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കും. അത്യാധുനിക അടിസ്ഥാന സൗകര്യമായിരിക്കും രാജ്യത്തിന്റെ മുഖമുദ്ര. ദക്ഷിണ ഭാരതത്തിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി.