Friday, May 17, 2024
keralaNews

മകളുടെ ശരീരത്തില്‍ തിളച്ച ചായയൊഴിച്ചു; പൊലീസ് പിതാവിനെതിരെ കേസെടുത്തു.

മകളുടെ ശരീരത്തില്‍ ചായ കോരി ഒഴിച്ച് പൊള്ളലേല്‍പ്പിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി കൊന്നത്തടി സ്വദേശി റോയിക്കെതിരെയാണ് കേസ്. കുടുംബ വഴക്കിനിടെയാണ് റോയി മകളുടെ ശരീരത്തിലേക്ക് തിളച്ച ചായ ഒഴിച്ചത്.പതിനൊന്നുകാരിയുടെ ഇടത് ചെവിയിലും തോളിലും കൈമുട്ടിലുമാണ് പൊള്ളലേറ്റത്. കൊന്നത്തടി പാറത്തോട്ടിലായിരുന്നു സംഭവം. ക്രിസ്മസ് തലേന്ന് രാത്രി കുടുംബ വഴക്കിനിടെ മേശപ്പുറത്ത് പാത്രത്തിലിരുന്ന തിളച്ച ചായ പിതാവ് റോയ് പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. സംഭവം മറച്ചുവച്ച് അബദ്ധത്തില്‍ ചായ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് വീണെന്ന് പറഞ്ഞാണ് ആദ്യം കുടുംബം ആശുപത്രിയില്‍ ചികിത്സ തേടിയത്.