Sunday, April 28, 2024
keralaLocal NewsNews

സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാത്തത് പന്തളത്ത് യാത്രാ ക്ലേശം ദുരിതമാക്കുന്നു

ഇളവുകള്‍ നല്‍കിയിട്ടും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാത്തത് പന്തളത്ത് യാത്രാ ക്ലേശം ദുരിതമാക്കുന്നു. ഇതോടെ ആശുപത്രികളിലും, സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്കും, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ യാത്ര പൊകാന്‍ കഴിയാതെ സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

പന്തളം, ഇലവുംതിട്ട, കിടങ്ങന്നൂര്‍, ആറന്മുള, കോഴഞ്ചേരി, ,വെണ്മണി, കൊഴുവല്ലൂര്‍, ,കുടശനാട്. നൂറനാട്, കീരുകുഴി, തട്ട എന്നീ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടിസി ബസുകള്‍ വേണ്ടത്ര ഇല്ലാതിരുന്നതിനാല്‍ ജനങ്ങള്‍ക്ക് സ്വകാര്യ ബസുകളായിരുന്നു ആശ്രയം. ഈ ഭാഗങ്ങളിലുള്ളവരിലേറെയും ചികിത്സയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കു പന്തളത്തെയാണ് പ്രധാനമായുംആശ്രയിച്ചിരുന്നത്. ബസുകള്‍ നിരത്തിലിറങ്ങാത്തത് ഇവരെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.