Thursday, March 28, 2024
keralaNews

സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡിയില്‍ നിന്നും സമ്മര്‍ദ്ദം; എം.ശിവശങ്കര്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് എം.ശിവശങ്കര്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.സ്വപ്നയും വേണുഗോപാലും ശിവശങ്കറുമായി നടത്തിയ വാട്ട്‌സ്ആപ് സന്ദേശങ്ങളുടെ പൂര്‍ണ്ണരൂപം സഹിതമാണ് ശിവശങ്കര്‍ കോടതിയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. തന്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു വിധത്തിലും ബന്ധമില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു.

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താന്‍.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കസ്റ്റംസ് ഓഫീസറേയും താന്‍ വിളിച്ചിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തത്. തന്നെപ്പറ്റി ഇഡി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആരോപിക്കുന്നു.ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയാനിരിക്കെയാണ് ശിവശങ്കര്‍ കോടതിക്ക് വിശദീകരണം നല്‍കിയിരിക്കുന്നത്.