Sunday, May 12, 2024
keralaNewspolitics

നാദിര്‍ഷായെയും കൂട്ടരെയും ഈ പേരില്‍ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല. പി സി ജോര്‍ജ്

നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല; പി സി ജോര്‍ജ് 

സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വില കല്‍പിച്ച സഭയാണ് ക്രൈസ്തവ സഭ. ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഇവിടെയുണ്ട് . ‘ഈശോ’ എന്ന പേരില്‍ സിനിമ ഇറക്കാമെന്ന് സംവിധായകന്‍ നാദിര്‍ഷ വിചാരിക്കേണ്ടെന്ന് പി സി ജോര്‍ജ്. ഈ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്. മലയാള ചലച്ചിത്രങ്ങളിലെ ഗുണ്ടാ കഥാപാത്രങ്ങളില്‍ മിക്കവരും ക്രിസ്ത്യാനികള്‍, അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കിട്ടികൊണ്ടിരിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു. സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളമെന്നും, ഇത് അനീതിയാണെന്നും പിസി ജോര്‍ജ് പറയുന്നു. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എംഎല്‍എ അല്ലാത്തതിനാല്‍ ഇപ്പോള്‍ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ-അദ്ദേഹം പറഞ്ഞു.