Monday, May 6, 2024
indiaNewsObituary

സ്ലംഡോഗ് മില്ല്യണയറിലെ അഭിനേതാവ് അനുപം ശ്യാം അന്തരിച്ചു

സ്ലംഡോഗ് മില്ല്യണയര്‍, ബാന്‍ഡിറ്റ് ക്വീന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. കുറച്ചു നാളുകളായി കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്ന അനുപം ശ്യാമിനെ കഴിഞ്ഞ ആഴ്ച രോഗം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 63 വയസായിരുന്നു.

സുഹൃത്തും അഭിനേതാവുമായ യശ്പാല്‍ ശര്‍മ്മയാണ് അനുപം ശ്യാമിന്റെ മരണവാര്‍ത്ത അറിയിച്ചത്. മരണസമയത്ത് അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും യശ്പാല്‍ ശര്‍മ്മയും കൂടെയുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.

ടി വി പരമ്പരയായ മന്‍ കി ആവാസ്: പ്രതിഗ്യ, ചലച്ചിത്രങ്ങളായ സ്ലംഡോഗ് മില്ല്യണയര്‍, ബാന്‍ഡിറ്റ് ക്വീന്‍ എന്നിവയിലൂടെയാണ് പ്രശസ്തനായത്. സത്യാ, ദില്‍ സേ, ലഗാന്‍, ഹസാറോണ്‍ ഖ്വയിഷെയിന്‍ ഐസി എന്നിവയിലെ മികച്ച പ്രകടനം അദ്ദേഹത്തിന് നിരവധി അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്.