Tuesday, May 14, 2024
keralaLocal NewsNews

അമ്മയും – ക്യാൻസർ ബാധിച്ച മകനും അന്തിയുറങ്ങാൻ വീടൊരുങ്ങുന്നു. 

എരുമേലി: അമ്മയും – ക്യാൻസർ ബാധിച്ച മകനും അന്തിയുറങ്ങിയ  പ്ലാസ്റ്റിക് വിരിച്ച ഷെഡിൽ നിന്നും സുരക്ഷിതമായ വീട്ടിലേക്ക്.എരുമേലി പഞ്ചായത്തിൽ
പതിനൊന്നാം വാർഡിൽ എഴുകുമൺ ഭാഗത്ത് താമസിക്കുന്ന  പുതുപ്പറമ്പിൽ ഓമന ദാസപ്പനും – മകൻ  റിജോ പി ദാസുമാണ് ദുരിതങ്ങളുടെ നടുക്കയത്തിൽ നിന്നും ആശ്വാസമായി വീടെന്ന സ്വപ്നം ഒരുങ്ങുന്നത്.ഇവരുടെ ദുരിതം നിറച്ച വാർത്ത  കേരള ബ്രേക്കിംഗ് ന്യൂസ്  കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്തയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ല കളക്ടർ പി കെ ജയശ്രീ കാഞ്ഞിരപ്പള്ളി തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും തുടർന്ന്  തഹസീൽദാരിന്റെ നേതൃത്വത്തിൽ സംഘമെത്തി റിപ്പോർട്ട് നൽകുകയുമായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് – വില്ലേജ് ഓഫീസുകളിലെ 140 പേരുടെ സഹായമാണ് ലഭിക്കുന്നതെന്നും തഹസീൽദാർ പറഞ്ഞു.റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം ഒരു മനസോടെ സഹായം നൽകുന്നതിന്റെ ഫലമായാണ് ഓമനക്കും – മകനും വീടൊരുങ്ങുന്നത്.കഴിഞ്ഞ ദിവസം  നിർമ്മാണമാരംഭിച്ച വീടിന് ഇന്ന് രാവിലെ വാർഡംഗം മറിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ കട്ടള വച്ചു.
ഓരോ ഘട്ടത്തിലും വീട് നിർമ്മിക്കാനുള്ള സാധനങ്ങൾ ഇറക്കി നൽകും.വാർഡംഗവും സന്നദ്ധ പ്രവർത്തകരുടേയും സഹായത്തോടെ വീട് നിർമ്മാണത്തിൽ പങ്കെടുക്കും.ഓണത്തോടനുബന്ധിച്ച്  പുതിയ വീട്ടിൽ താമസിക്കാൻ യുദ്ധകാലടിസ്ഥാനത്തിലാണ് പണി.രണ്ട് മുറി, അടുക്കള,ഹാൾ,സിറ്റൗട്ട്, ശൗചാലയം എന്നിവയാണ് നിർമ്മാണത്തിലുള്ളത്.വീട് നിർമ്മിക്കാനും,മറ്റ്
പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാനും വാർഡംഗം മറിയാമ്മ സണ്ണിയെയാണ് അധികൃതർ എല്പിച്ചിരിക്കുന്നത്.റവന്യൂ -വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരുടേയും നിർലോഭമായ സഹകരണവും -വാർഡംഗത്തിന്റെ പരിശ്രമവുമാണ്  തകർന്നു പോയ ഈ കുടുംബത്തിന്  ആശ്വാസമായിത്തീരുന്നത്.നാല് മാസം മുമ്പ്  റിജോക്ക്  ക്യാൻസർ സ്ഥിരീകരിച്ചതോടെ ചികിത്സക്ക് പണം പോലുമില്ലാതെ ദുരിതമനുഭവിക്കുകയാണിപ്പോഴും. വീട് നിർമ്മാണം നടക്കുമ്പോഴും
ഈ കുടുംബം തുടർ ചികിൽസക്കായി സുമനസുകളുടെ സഹായം തേടുകയാണ്. വാർഡംഗത്തിന്റേയും  / ഓമനയുടേയും പേരിൽ എരുമേലി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു.
NAME: OMANA DASAPPAN
A/C No. 11400100199602
IFSC: FDRL0001140
Br. FEDERAL BANK ERUMELY .