Friday, May 10, 2024
HealthLocal NewsNews

കാഞ്ഞിരപ്പളളി മേരീക്വീന്‍സ് ആശുപത്രിയില്‍   കാത്ത്‌ലാബ് – റേഡിയോളജി വിഭാഗങ്ങള്‍ തുറന്നു

കാഞ്ഞിരപ്പള്ളി: മധ്യതിരുവിതാംകൂറില്‍ ആദ്യമായി സ്വകാര്യ ആശുപത്രി മേഖലയില്‍ യു.എസ്.എയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരമുള്ള യു.എച്ച്.എഫ് ടെക്‌നോളജി ഉപയോഗിക്കുന്ന ഡിജിറ്റല്‍ എക്‌സ് റേ സംവിധാനമൊരുക്കി മേരീക്വീന്‍സ് റേഡിയോളജി വിഭാഗം.                                        റേഡിയോളജി വിഭാഗത്തില്‍ സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ആന്‍ഡ് മോട്ടര്‍സൈഡ് ഡിജിറ്റല്‍ എക്‌സ് റേ സംവിധാനത്തിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു.                         ഈ സംവിധാനം ഒരുക്കുന്നത് വഴി കുറഞ്ഞ റേഡിയേഷന്‍ നിരക്കില്‍ അതിവേഗത്തില്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണ്ണയം സാധ്യമാകും. ഒപ്പം രോഗിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ തന്നെ വിവിധ ശരീര ഭാഗങ്ങളുടെ എക്‌സ് റേ എടുക്കുന്നതിനു അനുയോജ്യമായ രീതിയിലാണ് ഈ മെഷീന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.                മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ കാര്‍ഡിയോ വാസ്‌കുലാര്‍, പെരിഫെറല്‍ & ന്യൂറോ വാസ്‌കുലാര്‍ ഡയഗണോസ്റ്റിക് ഇന്റെര്‍വെന്‍ഷണല്‍ രോഗനിര്‍ണ്ണയവും ചികിത്സകളുമൊരുക്കി നവീകരിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രമുഖ കാര്‍ഡിയോതൊറാസിക് സര്‍നുമായ ഡോ. റ്റി. കെ ജയകുമാര്‍ നിര്‍വ്വഹിച്ചു.                    ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മേരീക്വീന്‍സ് ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സി.എം.ഐ അധ്യക്ഷത വഹിച്ചു. ആശുപത്രി ജോയിന്റ് ഡയറക്ടര്‍മാരായ ഫാ.മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ, ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. ജോസഫ് കുറിച്യപറമ്പില്‍ സി.എം.ഐ, കാര്‍ഡിയോളജിസ്റ്റ് ഡോ. കപില്‍ ആര്‍, സി.എം.ഐ, ഡോ. രാജേഷ് തുടങ്ങിയവര്‍ മേല്‍നോട്ടം വഹിച്ചു.