Tuesday, April 30, 2024
Local NewsNews

മുക്കൂട്ടുതറയില്‍ ബൈക്ക് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

മുക്കൂട്ടുതറ : മുക്കുട്ടുതറ അസിസ്സി ആശുപത്രിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്.

ദേവസ്വം ബോര്‍ഡിന്റെ താത്ക്കാലിക ജീവനക്കാരായ മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി ശ്രീജിത്ത് (23) പൂഞ്ഞാര്‍ സ്വദേശി യദു(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ യദുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജിത്തിന് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.

ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഇരുവരും ബൈക്കില്‍ നിലയ്ക്കലിലേക്ക് പോകുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.