Friday, May 3, 2024
indiaNews

സ്‌കൂള്‍ ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.

മണിപ്പൂരിലെ നോനി ജില്ലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.മലയോര ജില്ലയിലെ ഓള്‍ഡ് കച്ചാര്‍ റോഡില്‍ ബസ് പെട്ടെന്ന് തിരിയാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. അഞ്ചു പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ മലയോര ജില്ലയിലെ ലോങ്സായി പ്രദേശത്തിന് സമീപമുള്ള ഓള്‍ഡ് കച്ചാര്‍ റോഡിലാണ് അപകടം. യാരിപോക്കിലെ തമ്പല്‍നു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ബസുകളാണ് വിദ്യാര്‍ത്ഥികളുമായെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പഠനയാത്രയ്ക്കായി ഖൗപം ഭാഗത്തേക്ക് പോവുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എസ്ഡിആര്‍എഫും മെഡിക്കല്‍ സംഘവും എംഎല്‍എയും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം അപകടത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.