Wednesday, April 24, 2024
keralaNews

ബഫര്‍സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജനവാസമേഖലകള്‍,കൃഷിയിടങ്ങള്‍ പരിസ്ഥിതിലോല മേഖലകളില്‍നിന്ന് ഒഴിവാക്കും.വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബഫര്‍സോണ്‍ 12 കിലോമീറ്റര്‍ വരെ നിശ്ചയിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ഇതനുസരിച്ചുള്ള റിപ്പോര്‍ട്ടാകും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക. സുപ്രീംകോടതി നിശ്ചയിച്ച പ്രദേശങ്ങള്‍ ജനവാസമേഖലയാണെന്ന് ബോധിപ്പിക്കും. എല്ലാ വിഷയങ്ങളും പരിശോധിച്ചുമാത്രമേ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രശ്‌നപരിഹാരത്തിന് വനംമന്ത്രി മുന്‍കൈയടുത്തില്ലെന്ന വാദം തെറ്റാണ്. സുപ്രീംകോടതി വിധി വന്നയുടന്‍ വനംമന്ത്രി യോഗം വിളിച്ചു.കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു.ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഫീല്‍ഡ് സര്‍വേയിലെ വിവരങ്ങള്‍ തെളിവായി സുപ്രീംകോടതിയില്‍ നല്‍കും. പ്രശ്‌നപരിഹാരത്തിന് സുപ്രീംകോടതി നിര്‍ദേശിച്ച എല്ലാ മാര്‍ഗങ്ങളും തേടും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് അന്തിമമല്ല. സൂചകം മാത്രമാണ്.’ മുഖ്യമന്ത്രി പറഞ്ഞു.