Tuesday, May 14, 2024
keralaLocal NewsNews

എരുമേലിയില്‍ ഒരു നടപ്പാതയുണ്ട് ; പക്ഷെ നടക്കാനാവില്ല .

എരുമേലി:കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച സംസ്ഥാന പാതയോരത്ത് വഴി യാത്രക്കാര്‍ക്കായി നടപ്പാതയുണ്ടെങ്കിലും  നടക്കാനാവില്ല. എരുമേലി കെഎസ് ആര്‍റ്റിസി ജംഗഷന്‍ മുതല്‍ പോലീസ് സ്റ്റേഷന്‍ വരെയുള്ള റോഡിലെ നടപ്പാതയാണ് കാട് കയറി കിടക്കുന്നത്.റാന്നി, പമ്പാവാലി ഭാഗത്തേക്കും,പാവപ്പെട്ടവരുടെ ഏക ആശ്രയമായ എരുമേലി ആശുപത്രി,പോലീസ് സ്റ്റേഷന്‍, വൈദ്യുതി ബില്‍ അടക്കാനടക്കം നിരവധി ആവശ്യങ്ങള്‍ക്ക് പോകുന്ന കാല്‍നടയാത്രക്കാരാണ് ഇഴജന്തുക്കളുടെ ഭീഷണിയില്‍പ്പെട്ടിരിക്കുന്നത്. കാട് കയറിയതു കൂടാതെ നടപ്പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കൂടി വന്നതോടെ യാത്രക്കാര്‍ ദുരിതത്തിലാണ്.ശബരിമല തീര്‍ത്ഥാടന കാലമാണെങ്കിലും ദേവസ്വം ബോര്‍ഡിന്റെ കടകള്‍ ലേലത്തിനെടുക്കുന്നവര്‍ നടപ്പാതയിലെ കാട് വെട്ടി തെളിക്കാറാണ് പതിവ്.എന്നാല്‍ കോവിഡ് മൂലം തീര്‍ത്ഥാടകരുടെ വരവ് നിലക്കുകയും തീര്‍ത്ഥാടനം തന്നെ പ്രതിസന്ധിയിലായതോടെയാണ് കാട് വെട്ട് നടക്കാത്തതെന്നും നാട്ടുകാര്‍ പറയുന്നു.അടിയന്തിരമായി ഉത്തരവാദപ്പെട്ടവര്‍ നടപ്പാതയിലെ കാടുകള്‍ വെട്ടിതെളിച്ച് കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.