Thursday, May 9, 2024
keralaNewspolitics

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ മുന്നില്‍

കോട്ടയം : പുതുപ്പള്ളിയില്‍ തുടക്കത്തില്‍ തന്നെ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ആദ്യ മണിക്കൂറില്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. അയര്‍ക്കുന്നത്ത് എന്താകും സ്ഥിതിയെന്ന അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും അസന്നിഹിത വോട്ടുകളിലും ചാണ്ടി കൃത്യമായ ലീഡുയര്‍ത്തി. ഒരു ഘട്ടത്തില്‍ പോലും ജെയ്ക്കിന് മുന്നിലേക്ക് എത്താനായില്ല. ആദ്യമണിക്കൂറില്‍ തന്നെ കൃത്യമായ ലീഡുയര്‍ന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളര്‍പ്പിച്ച് മുദ്രാവാക്യം വിളികളും ആഹ്ലാദ പ്രകടനവും വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

പോസ്റ്റൽ വോട്ട് …. 7 ലീഡ്       
                                                                                                                                                     അയര്‍ക്കുന്നത്ത് …..                                                                                                                   ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍ — 7298
 ജെയ്ക് സി തോമസ് ……
ലിജിൻ ലാൽ ……
 കൂരോപ്പട ……   15211
അകലകുന്നം  …...                                                                                                            ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍  —-   16541 —- 17357

 മണർകാട് …..                                                                                                          ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍ —  20000 — 20135 —  22561 — 23361 …  24015 … 25312 …26178 ….  26301 … 27002 ….

ജയ്ക്കിന് ആകെകിട്ടിയതിലും ലീഡിൽ ചാണ്ടി.                                                    ജയ്ക്ക് ആകെ വോട്ട് 24458.  ചാണ്ടി ലീഡ് 25798  (ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക കണക്ക് )

പാമ്പാടി …                                                                                                                   ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍ …..27856 … 32345 … 34036 …35022 … 36400 … 37220

പുതുപ്പള്ളി …..                                                                                                     ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍ ….. 37552 … 37794 ….. 38120.

മീനടം …..                                                                                                              ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍ …. 39721 …..

വാകത്താനം …..                                                                                           ലീഡുയര്‍ത്തി ചാണ്ടി ഉമ്മന്‍ …..  40478

 53 കൊല്ലം ഉമ്മൻ ചാണ്ടി എന്തു ചെയ്തു എന്നതാണ് ഈ ലീഡെന്ന് അച്ചു ഉമ്മൻ,  ആദ്യ പ്രതികരണം ……                                                                                  രാഹുൽ ഗാന്ധിയുടെ പ്രതികരണം : ഇടത് നേതാക്കൾക്ക് ഇ സി ജി എടുക്കണമെങ്കിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പുതുപ്പള്ളി ആശുപത്രിയിലേക്ക് വരാം ….  

അടിതെറ്റി … ഇടത് പക്ഷം ……                                                                                  ഉമ്മൻ ചാണ്ടി നേടിയ ഉയർന്ന ലീഡ്യം മറി കടന്നു ചാണ്ടി.

കെ സി വേണുഗോപാൽ:45000 ത്തിലും ഭൂരിപക്ഷം മറികടക്കും.
ഉമ്മൻ ചാണ്ടി യോടുള്ള ആദരവ് .മരിച്ച ഉമ്മൻ ചാണ്ടിയെയും ആക്രമിച്ചു.
രാഷ്ട്രീയ ധിക്കാരം.കേരളത്തിലെ ദുഷിച്ച ഭരണമാണ്.

പി സി വിഷ്ണുനാഥ് :പുതുപ്പള്ളിക്കാരുടെ സന്തോഷം .

ചാണ്ടി ഉമ്മന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഭിനന്ദനം .

എ കെ ആന്റണി :ഭൂരിപക്ഷം കേൾക്കുമ്പോൾ എതിർത്തവർ ഞെട്ടും.
ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചു. ആക്ഷേപിച്ചു.കൊടും ക്രൂരത കാട്ടിയവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി നൽകിയ വിധിയാണ്.

പുതുപ്പള്ളി പള്ളി – ക്ഷേത്ര ദർശനത്തിന് ശേഷം ഔദ്യോഗികമായി പ്രതികരിക്കും : ചാണ്ടി ഉമ്മൻ 

യുഡിഎഫ് – 74456 . ജെയ്ക് സി തോമസ് – 33959 .
ലിജിൻ ലാൽ – 6342 … 

തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം . ബംഗാൾ, ത്രിപുര,
ഉത്തരാഖണ്ഡ് , ജാർഖണ്ഡ് , കേരളം എന്നിവടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ
ഏഴിൽ അഞ്ചിടത്തും എൻ ഡി എ വിജയം