Friday, May 17, 2024
Local NewsNewsObituary

എരുമേലി മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

എരുമേലി:എരുമേലി മണിമലയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.എരുമേലി കൊരട്ടി ചാക്കയം പമ്പ് ഹൗസിന് സമീപമാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.മീന്‍ പിടിക്കാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്.

ഏകദേശം 50 വയസ്സിന് മുകളില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള ഷര്‍ട്ട് ആണ് ധരിച്ചിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം ആറ്റില്‍ നിന്നും കരക്ക് കയറ്റി.

എരുമേലി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മേല്‍ നടപടികള്‍ സ്വീകരിച്ചു.