Friday, May 17, 2024
keralaNewsObituary

കടബാദ്ധ്യത; കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരും – പാലക്കാട് ദമ്പതികളും മരിച്ച നിലയില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാദ്ധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് നിഗമനം.

മണിക്കുട്ടന്‍, ഭാര്യ, രണ്ട് മക്കള്‍, മണിക്കുട്ടന്റെ അമ്മയുടെ സഹോദരി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. മണിക്കുട്ടനെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയിലും മറ്റുള്ളവരുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടത്.

മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം മണിക്കുട്ടന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്.

പ്രദേശത്ത് തട്ടുകട നടത്തിയാണ് മണിക്കുട്ടന്‍ ജീവിച്ചിരുന്നത്. അടുത്തിടെയായി മണിക്കുട്ടന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.                               

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കടബാദ്ധ്യതയെ തുടര്‍ന്ന് പാലക്കാടും ദമ്പതികള്‍ ജീവനൊടുക്കി. ആലത്തൂര്‍ സ്വദേശികളായ സുകുമാരന്‍,

ഭാര്യ സത്യഭാമ എന്നിവരാണ് പളനിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.