Friday, May 17, 2024
indiaNewsSports

ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് പത്താം മെഡല്‍

സ്‌നാച്ചിന്റെ ആദ്യ ശ്രമത്തില്‍ 167 കിലോ ഉയര്‍ത്താന്‍ സിംഗിന് സാധിച്ചില്ല. എന്നാല്‍ രണ്ടാമത്തെ ശ്രമത്തില്‍, അതേ ഭാരം വേഗത്തില്‍ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്നാം ശ്രമത്തില്‍ 173 കിലോ ഉയര്‍ത്താനും സിംഗ് പരാജയപ്പെട്ടു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഗുര്‍ദീപ് സിംഗ് 207 കിലോ ഉയര്‍ത്തി.                                                                                                                  രണ്ടാം ശ്രമത്തില്‍ 215 കിലോ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും അവസാന ശ്രമത്തില്‍ 223 കിലോ വിജയകരമായി ഉയര്‍ത്തി. 390 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് സിംഗ് വെങ്കല മെഡല്‍ സ്വന്തമാക്കി.