Saturday, May 4, 2024
indiaNewspolitics

സോണിയ ഗാന്ധി തുടരും; വിശ്വാസമെന്ന് പ്രവര്‍ത്തക സമിതി യോഗം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരാന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം. എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. രാജി സന്നദ്ധത യോഗത്തില്‍ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ പ്രവര്‍ത്തക സമിതി തുടരാനും യോഗത്തില്‍ തീരുമാനമായി. കോണ്‍ഗ്രസിനുള്ളില്‍ ഏറ്റവും നിര്‍ണായക തീരുമാനമെടുക്കുന്ന കൂടിക്കാഴ്ചയായ സിഡബ്ല്യൂസി യോഗം വൈകീട്ടായിരുന്നു ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കപ്പെട്ടതായി യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പിഴച്ചുവെന്നും ഫലത്തില്‍ ആശങ്കയുണ്ടെന്നും സിഡബ്ല്യൂസി പറഞ്ഞു.നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം

നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഏറെ നിര്‍ണായകമാകുമെന്നായിരുന്നു വിലയിരുത്തല്‍.