Friday, May 3, 2024
keralaNewsObituary

ഭര്‍ത്താവിന്റെ മദ്യപാനം; തിരുവനന്തപുരത്ത് എട്ട് മാസം ഗര്‍ഭിണിയായിരുന്ന യുവതി തൂങ്ങി മരിച്ചു

തിരുവനന്തപുരം:ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ മനോവിഷമം ഉണ്ടായിരുന്ന ഗര്‍ഭിണിയായ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.                                    കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ (21)ആണ് മരിച്ചത്. എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വീടിനുള്ളിലെ മുറിയില്‍ തുങ്ങിയ നിലയില്‍ യുവതിയെ കണ്ടത്. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചിട്ട് വരുന്നതില്‍ ഭാഗ്യക്ക് മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാഗ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.