Wednesday, May 8, 2024
BusinesskeralaNews

സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക് സ്നേഹം തുറന്നുകാണിക്കുന്ന ബലൂണുകള്‍

കോഴിക്കോട്: സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പാക് സ്നേഹം തുറന്നുകാണിക്കുന്ന ബലൂണുകള്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വടകര അഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന ക്യാരി ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബലൂണുകളിലാണ് പാക് സ്നേഹം എഴുതി ചേര്‍ത്തിരിക്കുന്നത് . ഐ ലവ് പാകിസ്താന്‍ എന്നെഴുതിയ വാക്യവും പാകിസ്താന്‍ പതാകയുടെ ചിഹ്നങ്ങളുമാണ് ബലൂണിലുള്ളത്. വിവിധ നിറത്തിലുള്ള ബലൂണുകളാണ് ഇത്തരത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചത്.പാകിസ്താന്‍ പതാകയുടെ മാതൃകയില്‍ ചന്ദ്രക്കലയും വെള്ളനിറത്തില്‍ പാകിസ്താനോട് ഇഷ്ടമാണെന്ന എഴുത്തും ബലൂണിലുണ്ട്. ഇന്നലെ ബലൂണ്‍ വാങ്ങാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെത്തിയ അഴിയൂര്‍ ചുങ്കം സ്വദേശിക്കാണ് പാക് സ്നേഹം പരസ്യമായി പ്രകടിപ്പിക്കുന്ന ബലൂണുകള്‍ ലഭ്യമായത്. ചിത്രങ്ങള്‍ പതിപ്പിച്ച ബലൂണുകള്‍ ആവശ്യപ്പെട്ടപ്പോളാണ് ഇത്തരം ബലൂണ്‍ ലഭ്യമായത്.

കവറില്‍ ലഭ്യമായ ബലൂണുകളില്‍ മുഴുവന്‍ പാക് സ്നേഹം പ്രകടമാക്കിയിട്ടുണ്ട്. ഭീകരവാദ സംഘടനകളുടെ സ്വാധീനം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സമയത്താണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടികളില്‍ ഉള്‍പ്പെടെ പാകിസ്താന്‍ സ്നേഹം വളര്‍ത്താനുള്ള തീവ്രവാദ സംഘത്തിന്റെ നീക്കമാണോ ഇതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. കടയില്‍ ഇത്തരത്തില്‍ നിരവധി പാക്കറ്റുകള്‍ വില്‍പ്പനയ്ക്കായി വെച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്നതിനെ പറ്റി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എസ്ഡിപിഐ ഉള്‍പ്പെടെ തീവ്രവാദ സ്വഭാവമുള്ള മറ്റു രഹസ്യ സംഘടകളുടേയും പ്രവര്‍ത്തനങ്ങള്‍ ഉള്ള അഴിയൂര്‍ മേഖലയില്‍ പാക് സ്നേഹം കൈമാറ്റം ചെയ്യുന്ന ഇത്തരം സംഭവങ്ങള്‍ തീവ്രവാദ സ്വാധീനം പ്രതിഫലിപ്പിക്കുവെന്നാണ് ഉയരുന്ന ആരോപണം. ഗ്രോസ്സറി പര്‍ച്ചേസിന്റെ മറവില്‍ ചില വിവാദ ഇടപാടുകള്‍ ഈ സൂപ്പര്‍മാര്‍ക്കറ്റ് വഴി നടന്നതായും വിവരമുണ്ട്.