Tuesday, May 7, 2024
keralaNews

ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവ്

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.കുത്തേറ്റ് ഹൃദയത്തിന്റെ അറകള്‍ തകര്‍ന്നുവെന്നും കണ്ടെത്തല്‍.അതേസമയം, ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍. പിടിയിലായ നിഖിലിന്റേയും ജെറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ വിദ്യാര്‍ഥികളല്ലെന്ന് ഇടുക്കി എസ്.പി പറഞ്ഞു. കെ എസ് യു കോളജ് യൂണിറ്റ് സെക്രട്ടറി അടക്കം രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ധീരജിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലേക്ക് തിരിച്ചു.ഇരുപത്തിയൊന്നുകാരനായ ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോണ്‍ഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്‌ക്കെതിരെ കേസ്. പറവൂരില്‍ നിന്നാണ് കെ എസ് യു കോളജ് യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ പിടിയിലായത്. യൂണിയന്‍.