Friday, May 10, 2024
keralaNews

എരുമേലി ഫോറസ്റ്റ് ഓഫീസിന് ഐ എസ് ഒ പുരസ്‌ക്കാരം

എരുമേലി: വനം വകുപ്പിന് കീഴില്‍ മാതൃക പരമായി ഏറ്റവും മികച്ച പ്രവര്‍ത്തനത്തനം കാഴ്ചവച്ച എരുമേലി ഫോറസ്റ്റ് ഓഫീസിന് ഐഎസ് അംഗീകാരം ലഭിച്ചു. മികച്ച റേഞ്ച് ഓഫീസുകളുടെ കണ്ടെത്തുന്നതിനായി നടത്തിയ അഞ്ച് പരിശോധനകള്‍ക്ക് ഒടുവിലാണ് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് അംഗീകാരം ലഭിച്ചത്.                                                                                                                     ഓഫീസ് പ്രവര്‍ത്തനം, വനാതിര്‍ത്തെ സംരക്ഷണം, ജനങ്ങളുമായുള്ള സൗഹൃദം, വന്യമൃഗ സംരക്ഷണം, സുരക്ഷ ക്രമീകരണങ്ങള്‍ വിവിധ വിഷയങ്ങളിലാണ് ഏറ്റവും മികച്ച പ്രവര്‍ത്തനം എരുമേലി ഫോറസ്റ്റ് ഓഫീസ് കാഴ്ചവച്ചത്. സംസ്ഥാനത്ത് നാല് ഫോറസ്റ്റ് ഓഫീസുകള്‍ക്കാണ് ഇത്തരത്തിലുള്ള ഐഎസ് ഒ അംഗീകാരം ലഭിച്ചത്. അഞ്ചല്‍, തെന്മല, അടിമാലി എന്നീ ഫോറസ്റ്റ് ഓഫീസുകള്‍ക്കാണ് മുമ്പ് അംഗീകാരം ലഭിച്ചിട്ടുള്ളത് . ഇതില്‍ അടിമാലി ഒഴികെ അഞ്ചല്‍ – തെന്മല – എരുമേലി എന്നീ ഫോറസ്റ്റ് ഓഫീസുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതും എരുമേലി ഫോറസ്റ്റ് ഓഫീസര്‍ ബി. ജയന്‍ ഫോറസ്റ്റ് ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് . യുഎസ് കേന്ദ്രമായാണ് ഏറ്റവും മികച്ച റേഞ്ച് ഓഫീസിനുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.