Sunday, May 5, 2024
keralaNews

സുവിശേഷ മത പ്രാസംഗികന്‍ മാപ്പ് പറഞ്ഞു. 

   

ഹിന്ദുമതത്തെയും ദൈവങ്ങളെയും അവഹേളിച്ച് പരാമര്‍ശം

ഹിന്ദു മതത്തെയും ദൈവങ്ങളെയും അവഹേളിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് സുവിശേഷ മത പ്രാസംഗികന്‍. വിവാദ സുവിശേഷ സംഘടനയായ ജീസസ് റിഡീം സ്ഥാപകന്‍ മോഹന്‍ സി ലാസറാണ് മാപ്പ് പറഞ്ഞത്. മദ്രാസ് ഹൈക്കോടതി മുന്‍പാകെ സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലാണ് പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്നും മാപ്പ് പറയുന്നുവെന്നും ഇയാള്‍ വ്യക്തമാക്കിയത്. 2016 ല്‍ നടന്ന മതപരിപാടിയിലായിരുന്നു ലാസറിന്റെ ഹിന്ദു വിരുദ്ധ പരാമര്‍ശം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചെന്നൈ സ്വദേശി നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നടപടി.
ഹിന്ദു മതത്തെയോ ദൈവങ്ങളെയോ അപമാനിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലാസര്‍ സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ തന്റെ പരാമര്‍ശം വേദനപ്പിച്ചെങ്കില്‍ ഖേദിക്കുന്നു. ഭാവിയില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധചെലുത്തുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മതപരമായ സഹിഷ്ണുതയില്ലായ്മ ആളുകളെ അകറ്റി നിര്‍ത്തുന്നതിലേക്ക് നയിക്കുമെന്നും, ഇത് പതിയെ സംസ്ഥാനത്തിന്റെ അസ്ഥിരതയിലേക്ക് നയിക്കുമെന്നും സത്യവാങ്മൂലത്തോട് മദ്രാസ് ചീഫ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ് പ്രതികരിച്ചു.