Wednesday, May 22, 2024
indiaNewsObituary

അഹമ്മദ് പട്ടേല്‍ തനിക്ക് പകരക്കാരനില്ലാത്ത സുഹൃത്തും വിശ്വസ്തനായ സഹപ്രവര്‍ത്തകനുമായിരുന്നു സോണിയ ഗാന്ധി.

അഹമ്മദ് പട്ടേല്‍ തനിക്ക് പകരക്കാരനില്ലാത്ത സുഹൃത്തും വിശ്വസ്തനായ സഹപ്രവര്‍ത്തകനുമായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. ജീവിതം മുഴുവന്ഡ കോണ്‍ഗ്രസ്സിനായി സമര്‍പ്പിച്ച സഹപ്രവര്‍ത്തകനെയാണ് എനിക്ക് നഷ്ടമായിരിക്കുന്നത്. വിശ്വാസ്യതയും പ്രതിബദ്ധതയും സമര്‍പ്പണ മനോഭാവവുമായി അദ്ദേഹം എക്കാലവും സഹായത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തി – സോണിയ അനുസ്മരിച്ചു.

അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസ്സിന് നല്‍കിയ സംഭാവനകള്‍ മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അഹമ്മദ് പട്ടേല്‍ ജീവിച്ചത് കോണ്‍ഗ്രസിന് വേണ്ടിയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

71ാം വയസ്സില്‍ കോവിഡ് ബാധിതനായി മരിച്ച അഹമ്മദ് പട്ടേല്‍ 1977ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെയാണ് ഗുജറാത്തിലെ ഭറോച്ചില്‍ നിന്ന് ആദ്യമായി ലോക്സഭയിലെത്തിയത്. 28ാമത്തെ വയസ്സില്‍. 1980ലും 84ലും ഭറോച്ചില്‍ നിന്ന് ലോക് സഭയിലെത്തി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളിലൊരാളായി പ്രവര്‍ത്തിച്ച അഹമ്മദ് പട്ടേല്‍ 1998ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ സോണിയ ഗാന്ധിയുടെ ദീര്‍ഘകാല ഉപദേഷ്ടാവും പൊളിറ്റിക്കല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് ട്രഷററുമായിരുന്നു. എക്കാലവും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് പട്ടേല്‍ അറിയപ്പെട്ടത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.