Tuesday, April 30, 2024
keralaNewsworld

യുക്രെയ്‌നില്‍ നിന്ന് സേറയുമായി ആര്യ ഇന്ന് കേരളത്തില്‍ എത്തും.

മൂന്നാര്‍ :വളര്‍ത്തുനായ സേറയുമായി യുക്രെയ്‌നില്‍ നിന്ന് രക്ഷപ്പെട്ട് അയല്‍രാജ്യമായ റുമാനിയയില്‍ എത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ആള്‍ഡ്രിന്‍ ഇന്ന് കേരളത്തില്‍ എത്തും.യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് കഴിഞ്ഞ 27 നാണ് ആര്യയും സുഹൃത്തുക്കളും അതിസാഹസികമായി അതിര്‍ത്തി കടന്ന് റുമാനിയയില്‍ എത്തിയത്. അന്നുതന്നെ ഡല്‍ഹിയിലേക്ക് പോരാന്‍ കഴിയുമെന്ന് നാട്ടില്‍ ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണക്കൂടുതല്‍മൂലം കഴിഞ്ഞില്ല. വളര്‍ത്തുനായ സേറയ്‌ക്കൊപ്പം എയര്‍പോര്‍ട്ടില്‍ ആണ് ഇത്രയും ദിവസം കഴിഞ്ഞത്. ബുധന്‍ രാത്രി പുറപ്പെടുന്ന വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തുമെന്നും ഇന്ന് വൈകിട്ടോടെ നെടുമ്പാശേരിയില്‍ എത്തുമെന്നും അറിയിപ്പ് കിട്ടിയതായി ആര്യയുടെ പിതാവ് ആള്‍ഡ്രിന്‍ പറഞ്ഞു.