Thursday, May 2, 2024
keralaNews

സുധിയുടെ വീട്ടില്‍ കിളികളുടെ കൊഞ്ചല്‍;മകളുടെ നൃത്തം കൗതുകമാകുന്നത്.

എരുമേലി:ആരും കാണാതിരിക്കാന്‍ ചെടിയുടെ മുകളില്‍ കൂടുകൂട്ടിയ കുരുവികളുടെ ഒപ്പം സ്വാതിക നടത്തിയനൃത്തം ശ്രദ്ധേയമാകുന്നു.എരുമേലി കണ്ണിമല മഞ്ഞളരുവിയില്‍ താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ സുധി/ മഞ്ജുഷ ദമ്പതികളുടെ ഏക മകള്‍ സ്വാതിക സുധിയുടെ നൃത്തമാണ് കൗതുകമാകുന്നത്.

“കിളിയേ കിളിയേ മണിമണി മേഘതോപ്പില്‍…  ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ അഴകേ”

എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് സ്വാതികയും – കിളിയും നൃത്തം വയ്ക്കുന്നത്.എരുമേലി നിര്‍മ്മല പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സ്വാതികയുടെ വിശേഷങ്ങള്‍ ഈ ലോക് ഡൗണില്‍ ഏറെയാണ്.ഒരു മാസം മുമ്പ് വീട്ടില്‍ അതിഥിയായി മുറ്റത്തെ ഫാഷന്‍ ചെടിയില്‍ കൂടു വച്ച കുരുവികളുമായി നൃത്തം വയ്ക്കുന്ന മകളുടെ വീഡിയോ എടുത്തതും,എഡിറ്റിംഗ്, പാട്ട് തുടങ്ങി എല്ലാം ചെയ്തത് പിതാവായ സുധിയാണ്.ഒപ്പം നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമായി അമ്മ മഞ്ചുഷയും.അമ്മയുടെ പാരമ്പര്യമായി ലഭിച്ച നൃത്തകലയാണ് സ്വാതികയെ ഇപ്പോള്‍ ശ്രദ്ധേയമാക്കിയിരിക്കുന്നത്.
ചെറുപ്പം മുതലേ നൃത്തം പഠിച്ചു വന്ന അമ്മയാണ് തന്റെ ആദ്യ ഗുരു.പിന്നെ നിരവധി പേരുടെ കീഴില്‍ നൃത്തം പഠിച്ചു.ഇപ്പോള്‍ വിനോദ് എരുമേലി യുടെ കീഴില്‍ നൃത്തം പഠിപ്പിക്കുകയാണെന്നും സ്വാതിക കേരള ബ്രേക്കിഗ് ന്യൂസിനോട് പറഞ്ഞു.നിര്‍മ്മല പ്ലബിക് സ്‌കൂളിലെ എല്‍ പി ഹെഡ് മാസ്റ്റര്‍ സിസ്റ്റര്‍ ഡെയ്‌സിയുടെ പിന്തുണയോടെ എല്‍കെജിയും -യു കെജിയും കടന്ന് നൃത്ത ചുവടുകളുമായി വരുന്ന സ്വാതിക സ്‌കൂളിലും, എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിലടക്കം നൃത്തം വച്ചതും ഈ കൊച്ചു കലാകാരിയുടെ മികച്ച തുടക്കമായിരുന്നു. ഭരതനാട്യം,ക്ലാസിക് നൃത്തം, സിനിമാറ്റിക് നൃത്തം പഠിച്ചു വരുന്ന സ്വാതികയ്ക്ക് ഒരു ആഗ്രഹം കൂടിയുണ്ട്.ഗ്രൂപ്പുകളായി നിരവധി വേദികളില്‍ നൃത്തം വച്ചിട്ടുണ്ടെങ്കിലും തന്റെ അമ്മക്കൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കണമെന്നതാണ്.ഒപ്പം എല്ലാവരുടേയും അനുഗ്രഹത്തോടെ നൃത്ത കലക്ക് അരങ്ങേറ്റവും കുറിക്കണം.കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓണ്‍ വഴിയുള്ള പഠനവും – നൃത്തത്തിന്റെ പരിശീലവും വീട്ടില്‍ തന്നെയാണ്. അച്ഛന്റേയും -അമ്മയുടേയും പ്രോത്സാഹനത്തോടെ നൃത്തം വയ്ക്കുന്ന സ്വാതിക ടിക് ടോക് ,മോജ് എന്നിവയിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.

സ്വാതികയുടെ നൃത്തം കാണാം.