Friday, May 17, 2024
EntertainmentindiaNews

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിലായ 250 ആരാധകര്‍ക്ക് 5000 രൂപവെച്ച് തെന്നിന്ത്യന്‍ താരം സൂര്യ നല്‍കി.

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിലായ ഫാന്‍സ് ക്ലബിനെ കൈവിടാതെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യ. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലര്‍ക്കും ജോലികള്‍ നഷ്ടമായി വീടുകളില്‍ തന്നെ കഴിയുകയാണ്. ഈ അവസരത്തില്‍ തന്റെ ഫാന്‍സ് ക്ലബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ താരം.5000 രൂപവെച്ച് ഫാന്‍സ് ക്ലബിലെ 250 ആരാധകര്‍ക്കാണ് താരം നല്‍കിയത്. ഇവരുടെ അകൗണ്ടുകളിലേക്ക് സൂര്യ പണം അയക്കുകയായിരുന്നു. ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഹാമാരിയെ ചെറുത്തു തോല്‍പ്പിക്കാനുള്ള പരിശ്രമത്തിലാണ് ഓരോരുത്തരും. ഇതിനിടെ പലരും ജോലി നഷ്ടമായതിനെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ്.